ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം

Posted on: July 22, 2013 1:56 pm | Last updated: July 22, 2013 at 1:56 pm

Bengal fightകൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാലാം ഘട്ടത്തിലും വ്യാപക അക്രമം. മുര്‍ഷിദാബാദില്‍ ബോംബേറില്‍ ഒരു സത്രീ കൊല്ലപ്പെട്ടു. ബീര്‍ഭൂവില്‍ രണ്ട് സി പി എം പ്രവര്‍ത്തകരുടെ മൃതദേഹം കണ്ടെടുത്തു. പലയിടത്തും തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക അക്രമം തുടരുകയാണ്.

നാല് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നലെ നടന്ന അക്രമങ്ങളില്‍ മൂന്ന് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് അഞ്ച് ഘട്ടങ്ങളായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം ഘട്ടത്തില്‍ മുര്‍ഷിദാബാദ്, ബിര്‍ഭൂം, നദിയ, മാള്‍ഡ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.