നാടെങ്ങും റമസാന്‍ റിലീഫ് വിതരണം സജീവമായി

Posted on: July 22, 2013 8:04 am | Last updated: July 22, 2013 at 8:04 am

കണ്ണൂര്‍: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമസാനില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും റിലീഫ് വിതരണം സജീവമായി. എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റ്, സര്‍ക്കിള്‍, സെക്ടര്‍, സോണ്‍, ഡിവിഷന്‍ കമ്മിറ്റികളുടെ കീഴിലാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇരിട്ടി: പുന്നാട് യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി. അബ്ദുസത്താര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീക്ക് നിസാമി അധ്യക്ഷനായി. ഷംസുദ്ധീന്‍ മൗലവി, ഹംസമൗലവി, ടി കെ റാഷിദ്, സി ഇസ്മായില്‍ പ്രസംഗിച്ചു.
മട്ടന്നൂര്‍: എസ് വൈ എസ് എസ് എസ് എഫ് കീച്ചേരി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലീഫ് വിതരണം ചെയ്തു. സഫീര്‍ അമ്മാനി ഉദ്ഘാടനം ചെയ്തു. റിലീഫ് വിതരണം മഹല്ല് സെക്രട്ടറി സി പി കാദര്‍ ഹാജി നിര്‍വഹിച്ചു. സമീര്‍ പി കെ, ബഷീര്‍ സഖാഫി, ഷഹറാത്ത്, പി അബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിച്ചു.
മട്ടന്നൂര്‍: എസ് വൈ എസ് എസ് എസ് എഫ് എളന്നൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എളന്നൂര്‍ മഹല്ല് നിവാസികള്‍ക്ക് റിലീഫ് വിതരണം ചെയ്തു. റിലീഫ് വിതരണം ഷാജഹാന്‍ മിസ് ബാഹി ഉദ്ഘാടനം ചെയ്തു. ടി കെ അബൂബക്കര്‍ മൗലവി, എന്‍ എം രസാഖ്, ലത്വീഫ്, ഹനീഫ പ്രസംഗിച്ചു.