ഫേസ്ബുക്കിലെ പ്രവാചകനിന്ദ: യുവാവ് അറസ്റ്റില്‍

Posted on: July 21, 2013 11:58 pm | Last updated: July 21, 2013 at 11:58 pm

കാസര്‍കോട്: ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെപ്പറ്റി പ്രകോപനപരമായ സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. പുത്തിഗെ സ്വദേശി അരുണ്‍കുമാറാണ് കുമ്പള സി ഐ സിബി തോമസിന്റെ പിടിയിലായത്. തേപ്പു പണിക്കാരനാണ് അരുണ്‍കുമാര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുമ്പളയിലെ മഹാവീര്‍ നെറ്റ് വര്‍ക്ക് വഴിയാണ് പ്രവാചകനെ വിമര്‍ശിച്ച് രൂക്ഷമായ ആക്ഷേപങ്ങള്‍ വന്നുകൊണ്ടിരുന്നത്. അരുണ്‍കുമാറാണ് ഈ പ്രൊഫൈലിന്റെ ഉടമ എന്ന് പോലീസ് പറഞ്ഞു. തന്റെ സൈറ്റില്‍ ചിലര്‍ നുഴഞ്ഞുകയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് അരുണ്‍കുമാര്‍ പോലീസിന് മൊഴി നല്‍കിയത്.

അതേസമയം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാസര്‍കോട് താലൂക്കിലും ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ പരിധിയിലും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.