ജനസമ്പര്‍ക്ക പരിപാടിക്ക് പ്രത്യേക കൗണ്ടര്‍

Posted on: July 20, 2013 12:30 am | Last updated: July 20, 2013 at 12:30 am

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടറേറ്റില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍) എന്‍ ദേവിദാസണ് നോഡല്‍ ഓഫീസര്‍. ജൂനിയര്‍ സൂപ്രണ്ടുമാരായ ജയരാജ് വൈക്കത്ത്, വിനോദ് മുല്ലശ്ശേരി എന്നിവര്‍ക്കാണ് സെല്ലിന്റെ മേല്‍നോട്ട ചുമതല.

ജനസമ്പര്‍ക്ക പരിപാടിക്ക് പരാതികള്‍ സ്വീകരിച്ചു തുടങ്ങി. ഈമാസം 31 വരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. അക്ഷയകേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ് എന്നിവ വഴി പരാതി സമര്‍പ്പിക്കാം.
പരാതി സമര്‍പ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് ഈടാക്കുന്നതല്ല. www.kerala cm.gov.in, www.jsp.kerala.gov.in എന്നീ വെബ് സൈറ്റുകള്‍ വഴിയും പരാതി സമര്‍പ്പിക്കാവുന്നതാണ്.
ജനസമ്പര്‍ക്ക പരിപാടിയുടെ www.jsp.kerala. gov.in എന്ന വെബ്‌സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുന്നതിനുളള പാസ്സ്‌വേഡും ലോഗിന്‍ ഐഡിയും എല്ലാ ജില്ലാ ഓഫീസര്‍മാര്‍ക്കും ഇ-മെയില്‍ ആയി അയച്ചുനല്‍കിയിട്ടുണ്ട്.
ജില്ലാ ഓഫീസര്‍മാര്‍ ഈ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരാതികള്‍ സ്വീകരിക്കണം.