വായ്പാ തട്ടിപ്പ്: പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ ഫിറോസ് റിമാന്‍ഡില്‍

Posted on: July 19, 2013 3:14 pm | Last updated: July 19, 2013 at 3:14 pm

firozതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ കീഴടങ്ങിയ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ ഫിറോസ് റിമാന്‍ഡില്‍. ഈ മാസം 31 വരെയാണ് റിമാന്‍ഡ്. ഫിറോസിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഫിറോസ് കീഴടങ്ങിയത്.

അതേസമയം, ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഫിറോസിന് വി ഐ പി പരിഗണനയാണ് ലഭിച്ചത്. ഫിറോസിനെ അഭിഭാഷകര്‍ ഇരിക്കുന്ന കസേരയില്‍ ഇരുത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഫിറോസ് അവിടെ നിന്നും മാറുകയായിരുന്നു.