ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍

Posted on: July 19, 2013 2:39 pm | Last updated: July 19, 2013 at 2:43 pm

saritha s nairതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ ഉന്നതരുടെ പേരുകള്‍ സരിത എസ് നായര്‍ വെളിപ്പെടുത്തുമെന്ന് സരിയയുടെ അഭിഭാഷകന്‍. സരിതക്ക് ലഭിച്ച പണം ഉന്നതരുടെ കൈകളിലാണുള്ളത്. അതിനാലാണ് സരിതയുടെ അക്കൗണ്ടില്‍ പണം കണ്ടെത്താന്‍ കഴിയാത്തതെന്നും അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വധഭീഷണിയുള്ളതിനാലാണ് സരിത പേരുകള്‍ വെളിപ്പെടുത്താത്തത്. സരിതയുടെ പക്കല്‍ നിന്ന് പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണം ഉന്നതരിലേക്ക് നീട്ടണം. ഉന്നതരുടെ പേരുകള്‍ സ്‌റ്റേറ്റ്‌മെന്റായി നല്‍കാമെന്ന് സരി തന്നെ അറിയിച്ചിട്ടുണ്ട്. തന്നെ വധിച്ചാല്‍ ഇതുസംബന്ധിച്ച അവസാന തെളിവും നശിക്കും. അതുണ്ടാകാതിരിക്കാന്‍ പേരുകള്‍ വെളിപ്പെടുത്തണമെന്നും സരിത അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

നാളെ തന്നെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.