ബിഎഡ് കോഴ്‌സ് ഇനി രണ്ട് വര്‍ഷം

Posted on: July 17, 2013 3:45 pm | Last updated: July 17, 2013 at 3:45 pm

b-edതിരുവനന്തപുരം: സംസ്ഥാനത്തെ ബിഎഡ് കോഴ്‌സിന്റെ ദൈര്‍ഘ്യം രണ്ടു വര്‍ഷമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാല് സെമസ്റ്ററുകളായി രണ്ടു വര്‍ഷമായിരിക്കും ഇനി കോഴ്‌സ്. ബിഎഡ് പാസായവര്‍ക്ക് ഇനി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലും അധ്യാപനം നടത്താം. നിലവില്‍ പത്താം ക്ലാസ് വരെയാണ് ബിഎഡ് അധ്യാപകര്‍ ക്ലാസെടുക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

വിദ്യാഭ്യാസ അവകാശനിയമം നടപ്പാവുമ്പോള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും നിയമനം ലഭിക്കാനാണ് കോഴ്‌സ് കാലാവധി മാറ്റമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപറഞ്ഞു.