സര്‍ക്കാറിനെ താഴെയിറക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കുമെന്ന് എസ് ആര്‍ പി

Posted on: July 15, 2013 3:58 pm | Last updated: July 16, 2013 at 7:31 am

s-ramachandran-pillaiന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാറിനെ താഴെയിറക്കില്ലെന്ന് മുന്‍ നിലപാട് പുതിയ സാഹചര്യത്തില്‍ പുനഃപരിശോധിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്ര പിള്ള പറഞ്ഞു. കെ എം മാണിയെ മുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നാല്‍ അപ്പോള്‍ നിലപാടറിയിക്കും. യു ഡി എഫിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഭാവി കാര്യങ്ങള്‍ എല്‍ ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനെ പിന്‍വാതില്‍ നീക്കത്തിലൂടെ താഴെയിറക്കില്ല എന്ന പാര്‍ട്ടിയുടെ മുന്‍ നിലപാടാണ് എസ് ആര്‍ പി ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. കെ എം മാണി മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാണെന്നും എന്നും കോണ്‍ഗ്രസിന്റെ വാലായി നില്‍ക്കാന്‍ തയ്യാറല്ലെന്നും പി സി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.