സൗരോര്‍ജ ഉദ്യാന നിര്‍മാണം പുരോഗമിക്കുന്നു

Posted on: July 14, 2013 11:21 pm | Last updated: July 14, 2013 at 11:21 pm

ദുബൈ: സീഹ് അല്‍ ദഹാലില്‍ സൗരോര്‍ജ ഉദ്യാന നിര്‍മാണം പുരോഗമിക്കുകയാണെന്ന് ദുബൈ ഊര്‍ജ ഉന്നത സമിതി ഉപാധ്യക്ഷന്‍ സഈദ് മുഹമ്മദ് അല്‍ തായിര്‍ അറിയിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പദ്ധതി വിഭാവനം ചെയ്തത്.
സുസ്ഥിര വികസനത്തിന് ഹരിത സാമ്പത്തിക പദ്ധതിയെന്ന സന്ദേശത്തിലാണ് സൗരോര്‍ജ ഉദ്യാനം. 1,200 കോടി ദിര്‍ഹമാണ് ചെലവുചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 13 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.
നിര്‍മാണം സമയബന്ധിതമായി നടക്കുന്നുവെന്നും സഈദ് മുഹമ്മദ് അല്‍ തായിര്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പദ്ധതി സ്ഥസം സന്ദര്‍ശിച്ചു.