ഇഫ്താര്‍ സംഗമം

Posted on: July 14, 2013 11:05 pm | Last updated: July 14, 2013 at 11:05 pm

gulf iftharദുബൈ: കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (കെ സി എഫ്) ദുബൈ സോണ്‍ ഇഫ്താറും പുസ്തക പ്രകാശനവും നടത്തി. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. കര്‍ണാടക സുന്നി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ മഞ്ഞനാടി അബ്ബാസ് ഉസ്താദ് അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കെ കെ മുഹ്‌യിദ്ദീന്‍ കാമില്‍ സഖാഫി, ഇസ്മായില്‍ സഖാഫി കുടക്, സയ്യിദ് മഹ്ദി അഹ്മദ്, കെ എച്ച് അഹ്മദ് ഫൈസി, മഹ്ബൂബ് റഹ്മാന്‍ സഖാഫി, ഇബ്രാഹിം സഖാഫി കേടുമ്പാടി, കരീം ഉള്ളാള്‍ സംബന്ധിച്ചു. ദാറുല്‍ ഇര്‍ശാദ് എജ്യുക്കേഷന്‍ സെന്റര്‍ പ്രൊഫ. ഇസ്മായില്‍ സഅദി മാചാര്‍ കന്നടയില്‍ എഴുതിയ ‘ഖുര്‍ആന്‍ നിത്യവിസ്മയം എന്ന പുസ്തക പ്രകാശനവും നടന്നു.
ദുബൈ: വള്ളക്കടവ് മഹല്ല് യു എ ഇ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് ഹിദായത്തുല്ല സാലി അധ്യക്ഷത വഹിച്ചു. മനോഫര്‍ വള്ളക്കടവ്, ശാനവാസ്, ജിഹാസ്, ശംനാദ് സംസാരിച്ചു.