Connect with us

Palakkad

ഷോളയൂര്‍-കോഴിക്കൂടം റോഡിന് അനുമതിയായി

Published

|

Last Updated

പാലക്കാട്: ഷോളയൂര്‍-കോഴിക്കൂടം റോഡ് ഹില്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി പദ്ധതിയിലോ, പി എം ജി എസ വൈ പദ്ധതിയിലോ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുവാന്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് “രണസമിതി അനുമതി നല്‍കി.
ഐ ടി ഡി പി ക്യാംപസില്‍ വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍, എന്‍ ജി ഒ. ക്വാര്‍ട്ടേഴ്‌സ്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണത്തിന് ഗ്രാമവികസന കമ്മീഷണറില്‍ നിന്നും അനുവാദം വാങ്ങുവാനും തീരുമാനിച്ചു. ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് 17.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍, എന്‍ ജി ——ഒ ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മ്മാണത്തിന് ഫണ്ടനുവദിക്കാമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം കെ മുനീര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ക ഉഷാരാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പി —വി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാബിറാ അലി അക്ബര്‍, ബിന്ദു സണ്ണി, ലക്ഷ്മി കനകരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി ഷറഫുദ്ദീന്‍, കെ രാജന്‍, എസ് അല്ലന്‍, എം. മണികണ്ഠന്‍, കെ രാമദാസ്, തങ്കമണി, വളളിയമ്മ ശെല്‍വരാജ്, വെറ്ററിനറി സര്‍ജന്‍ ഡോ. ജിജി, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഇ ഇബ്രാഹിം, ഡോ. ഷെരീഫ്, എ പി ഒ കെ കൃഷ്ണന്‍കുട്ടി നായര്‍, ജി ഇ ഒ എസ് ഹര്‍ഷന്‍ എന്നിവര്‍ പങ്കെടുത്തു.