Connect with us

Malappuram

റമസാന്‍ പ്രഭാഷണം; ജില്ലാതല ഉദ്ഘാടനം ഇന്ന് ചെമ്മാട്ട്

Published

|

Last Updated

തിരൂരങ്ങാടി: എസ് വൈ എസ് നടത്തുന്ന റമസാന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രഭാഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ചെമ്മാട് നടക്കും. ഇന്നും നാളെയും രാവിലെ 9.30മുതല്‍ 12.30വരെ ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരിയാണ് പ്രഭാഷണം നടത്തുക. സംസ്ഥാന ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിക്കും.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എം എന്‍ സിദ്ദീഖ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. എസ് വൈ എസ് സാന്ത്വനം സമിതി നല്‍കുന്ന വീല്‍ചെയര്‍, വാട്ടര്‍ബെഡ്, ഊന്നുവടി, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിതരണം നാളെ സമാപന പരിപാടിയില്‍ നടക്കും.

 

Latest