ഗുജറാത്ത് കലാപം: മോഡിയുടെ പരാമര്‍ശം വിവാദത്തില്‍

Posted on: July 12, 2013 6:37 pm | Last updated: July 12, 2013 at 6:37 pm

MODIഗാന്ധിനഗര്‍ : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള നരേന്ദ്ര മോഡിയുടെ പരാമര്‍ശം വിവാദമായി. നമ്മള്‍ ഒരു കാര്‍ ഓടിക്കുകയോ അല്ലെങ്കില്‍ ഒരു കാറിന്റെ പിന്‍ സീറ്റിലിരുന്ന് സഞ്ചരിക്കുകയോ ചെയ്യുമ്പോള്‍ അതിനുമുന്നില്‍ ഒരു നായ് കുട്ടി എടുത്തു ചാടുകയും കാര്‍ അതിന്റെ ശരീരത്തിലുടെ കയറി ഇറങ്ങുകയും ചെയ്താല്‍ വിഷമം തോന്നില്ലേ? അതുപോലെത്തന്നെയാണ് താനും. മുഖ്യമന്ത്രി എന്നതിനപ്പുറം താനും ഒരു മനുഷ്യനാണ്. അരുതാത്തത് സംഭവിച്ചാല്‍ വിഷമം തോന്നുന്നത് സ്വാഭാവികമാണെന്നുമായിരുന്നു മോഡിയുടെ പ്രതികരണം.

മോഡിയുടെ നായ ഉപമായാണ് വിവാദമായിരിക്കുന്നത്. മോഡി മുസ്ലിംഗളെ നായ്ക്കളോട് ഉപമിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സും മോഡിക്കെതിരെ രംഗത്തെത്തി. അനാവശ്യ വിവാദമാണ് പാര്‍ട്ടികള്‍ ഉണ്ടാക്കുന്നതെന്ന് ബി ജെ പി പ്രതികരിച്ചു.