സോളാറിലെ നഷ്ടം പത്ത് കോടി; ഹര്‍ത്താലിലെ നഷ്ടം ആയിരം കോടി – മുഖ്യമന്ത്രി

Posted on: July 12, 2013 5:04 pm | Last updated: July 12, 2013 at 5:06 pm

ommenതിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവിധ തട്ടിപ്പ് കേസിലായി ഇതുവരെ നഷ്ടപ്പെട്ടത് 10 കോടിയാണെങ്കില്‍ സി പി എമ്മിന്റെ ഒരു ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് കേരളത്തിന് നഷ്ടമായത് ആയിരം കോടി രൂപയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണെന്നും യു.എന്‍ അവാര്‍ഡ് റദ്ദാക്കാന്‍ സി പി എം ശ്രമിച്ചുവെന്നും, ‘സത്യത്തിന് വേണ്ടി മുന്നോട്ട്’ എന്ന തലക്കെട്ടില്‍ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കിയ ലേഖനത്തില്‍ ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് ഇടതുസര്‍ക്കാരിന്റ കാലത്തുണ്ടായത്. 1.72 കോടി രൂപ തട്ടിയെടുത്തു. മിക്ക കേസുകളിലും അറസ്‌റ്റോ കുറ്റപത്രമോ ഉണ്ടായില്ല. ഒരു കേസ് ഒതുക്കി തീര്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്റ പേഴ്‌സണല്‍ അസിസ്്റ്റന്റ് അഞ്ചുലക്ഷം കോഴ വാങ്ങി.ഇദ്ദേഹത്തെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും കേസെടുത്തില്ല.

യു.എന്‍ അവാര്‍ഡിന്റ വാര്‍ത്ത വന്നതുമുതല്‍ അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ആസ്ഥാനത്തേക്ക് സി.പി.എമ്മിന്റ ഈ മെയില്‍ പ്രവാഹമായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് ഇപ്പോള്‍ കുടുംബത്തെപോലും വലിച്ചിഴച്ച് വിവാദമുണ്ടാക്കുന്നത്. സോളാര്‍ കേസിലെ സത്യം കണ്ടെത്തുകയെന്നതും കുറ്റവാളികളെ ശിക്ഷിക്കുകയെന്നതുമല്ല പ്രതിപക്ഷത്തിന്റെ അജണ്ടയിലുള്ളത്. അവര്‍ ഇപ്പോള്‍ തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ്. പൊതുജനസേവനത്തിനുള്ള യുഎന്‍ പുരസ്‌കാരം ഇത്രയും വലിയ പ്രത്യാഘാതം ഉാക്കുമെന്നു താന്‍ പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.