ഫോണ്‍ രേഖകള്‍ ചോര്‍ന്നത് ഗൂഢാലോചന തന്നെയെന്ന് മുല്ലപ്പള്ളി

Posted on: July 12, 2013 11:01 am | Last updated: July 12, 2013 at 2:10 pm

mullappalli

കോഴിക്കോട്: സോളാര്‍ വിവാദത്തില്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയതില്‍ ഗൂഢാലോചന തന്നെയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസിലെ ഒരു വിഭാഗം സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശം മാനസിക പ്രയാസമുണ്ടാക്കിയതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ടിപി വധക്കേസിലെ രണ്ടാം ഘട്ട അന്വേഷണത്തില്‍ വമ്പന്‍ സ്രാവുകള്‍ പിടിക്കപ്പെടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പരാമര്‍ശം സഭാ രേഖയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.