ടി പി വധക്കേസ്: വിശദീകരണവുമായി തിരുവഞ്ചൂര്‍

Posted on: July 11, 2013 5:30 pm | Last updated: July 11, 2013 at 5:30 pm

thiruvanjoor press meetതിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികളാക്കേണ്ടവരുടെ ലിസ്റ്റ് തന്നിരുന്നുവെന്ന പ്രതികരണം വിവാദമായതിനെ തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിശദീകരണം. കേസില്‍ ചെറിയ മീനുകളെ മാത്രമാണ് പിടിച്ചതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല. വസ്തുതകള്‍ വിശദീകരിച്ച് മുല്ലപ്പള്ളിക്ക് കത്തയച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയും താനും തമ്മില്‍ ഭിന്നതയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.