Connect with us

Malappuram

വാഹന പരിശോധന; ലക്ഷത്തിലധികം രൂപ പിഴ

Published

|

Last Updated

തിരൂര്‍: മോട്ടോര്‍ വാഹന വകുപ്പ് ഈ മാസം ഒന്ന് മുതല്‍ എട്ടു വരെ നടത്തിയ വാഹന പരിശോധനയില്‍ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 1,04, 700 രൂപ പിഴയീടാക്കുകയും ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷമര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണിത്.
കൂളിംഗ് ഫിലിം ഒട്ടിച്ച 25 വാഹനങ്ങളില്‍ അവ നീക്കം ചെയ്യാനുള്ള നോട്ടീസ് നല്‍കി. നോട്ടീസ് കിട്ടിയിട്ടും കൂളിംഗ് ഫിലിം നീക്കം ചെയ്യാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വാഹനത്തില്‍ ഒരു തരത്തിലുള്ള കൂളിഗം ഫിലിമും ഉപയോഗിക്കാന്‍ പാടില്ല. ഇനിയും ഫിലിം മാറ്റാത്തവര്‍ ഉടനടി മാറ്റേണ്ടതാണെന്നും ആര്‍ ടി സുരേഷ്‌കുമാര്‍ അറിയിച്ചു.
ഹെല്‍മറ്റ് ധരിക്കാത്തതിന് 27 പേര്‍ക്കെതിരെയും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്ത നാല് ബസുകളും ആറ് ടിപ്പോര്‍ ലോറികള്‍ക്കെതിരെയും ഓട്ടോറിക്ഷയില്‍ ഫെയര്‍മീറ്റില്‍ ഘടിപ്പിക്കാത്ത 10 ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടിയെടുത്തു. മദ്യപിച്ച് വാഹനമോടിച്ചു വന്ന വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു.
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ഓടിച്ചു വന്ന രണ്ടു മോട്ടോര്‍ സൈക്കിളുകാരുടെയും മൂന്ന് പേര്‍ കയറി വന്ന മോട്ടോര്‍ സൈക്കളികാരന്റെയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തതിന് ആറ് ബസുകള്‍ക്കെതിരെ നടപടിയെടുത്തു. ടാക്‌സ് അടക്കാത്ത അടക്കാതെ സര്‍വീസ് നടത്തുകയായിരുന്ന രണ്ട് ലോറികള്‍ കസ്റ്റഡിയിലെടുത്തു.
ബസുകളില്‍ ടിക്കറ്റ് നല്‍കാത്തതിനെതിരെയും സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടു വാഹനമോടിക്കുന്നതിനെതിരെയും നടപടികള്‍ ശക്തമാക്കുമെന്ന് ജോ. ആര്‍ ടി ഒ എം പി സുഭാഷ് ബാബു പറഞ്ഞു.
വഹാന പരിശോധനക്ക് ജോ. ആര്‍ ടി ഒ എം പി സുഭാഷ് ബാബു, എം വി ഐമാരായ മാസ്റ്റര്‍ ദിലീപ്കുമാര്‍, അനസ് മുഹമ്മദ്, എ എം വി ഐ മാരായ അനൂപ് മോഹന്‍, ഉമ്മര്‍ പങ്കെടുത്തു.

Latest