Connect with us

Kerala

യുഡിഎഫിനെ തകര്‍ക്കാന്‍ ഗൂഡാലോചന:രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: യുഡിഎഫിനെ തകര്‍ക്കാന്‍ ഗൂഡാലോചനയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.എല്‍ഡിഎഫിന്റെ രാഷ്ട്രീയ വെല്ലുവിളിയെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സരിതാ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായുള്ള ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ കൂടിയ അടിയന്തരമന്ത്രിസഭായോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്ത പ്രതിപക്ഷം ചതിക്കുഴികള്‍ തീര്‍ത്ത് മുഖ്യമന്ത്രിയെ കെണിയില്‍പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത് യുഡിഎഫ് അനുവദിക്കില്ല. ശക്തമായ പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം യുഡിഎഫ് എന്തു വിലകൊടുത്തും ചെറുക്കും. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest