സുരക്ഷിതമായി വാഹനമോടിച്ചാല്‍ 10,000 ദിര്‍ഹം നേടാം

Posted on: July 8, 2013 9:13 pm | Last updated: July 8, 2013 at 9:13 pm

drivingഅബൂദാബി: അബൂദാബിയില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം സമ്മാനം നേടാന്‍ അവസരം. അബൂദാബി പോലീസാണ് സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍ ഓഫ് ദി മന്‍ത് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്‌പെതംബറിലാണ് പദ്ധതി നടക്കുക.

സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് മികച്ച ഡ്രൈവറെ കണ്ടെത്തുക. ദുബൈ പോലീസ് നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാഹനമോടിച്ച് തുടങ്ങുമ്പോള്‍ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്യുക. ഈ സമയം നിങ്ങളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിരീക്ഷിക്കപ്പെടും. ഇങ്ങനെ ഡ്രൈവ് ചെയ്യുന്നവരില്‍ നിന്നും ഒന്നാം റാങ്ക് നേടുന്നയാള്‍ക്കാണ് പ്രതിഫലം ലഭിക്കുക.