നോമ്പിന് തമിഴ്‌നാട് സര്‍ക്കാര്‍ 4000 ടണ്‍ അരി വിതരണം ചെയ്യും

Posted on: July 5, 2013 8:01 pm | Last updated: July 5, 2013 at 11:06 pm

sack-of-rice2ചെന്നൈ: തമിഴ്‌നാട്ടില്‍ റമസാനില്‍ നോമ്പ് നോല്‍ക്കുന്നതിനും തുറക്കുന്നതിനും ഭക്ഷണം തയ്യാറാക്കാന്‍ നാലായിരം ടണ്‍ അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി ജയലളിതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മുസ്‌ലിം സംഘടനകളുടെ അഭ്യര്‍ഥന പ്രകാരമാണിത്. സംസ്ഥാനത്തുടനീളമുള്ള പള്ളികള്‍ വഴിയാണ് ഭക്ഷണ വിതരണം നടക്കുക. മൂവായിരം പള്ളികള്‍ വഴി ഭക്ഷണ വിതരണം നടക്കും.
ജില്ലാ കലക്ടര്‍മാരോട് ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാനും സ്റ്റോക്ക് സംബന്ധിച്ച വിവരം തയ്യാറാക്കാനും നിര്‍ദേശിച്ചതായി അവര്‍ പറഞ്ഞു.