Connect with us

Kerala

സോളാര്‍ തട്ടിപ്പ്: പോലീസ് കസ്റ്റഡിയിലെടുത്തിട്ടും ശാലു മേനോന്റെ യാത്ര സ്വന്തം വാഹനത്തില്‍

Published

|

Last Updated

ചങ്ങനാശേരി:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ശാലു മേനോനോനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് ആഢംബര കാറില്‍. സ്വന്തം ഡ്രൈവറുടെ കൂടെ മഫ്തിയിലെത്തിയ മൂന്ന് വനിതാ പോലീസുകാരുമായിട്ടായിരുന്നു ശാലു മേനോനെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയത്. പിന്നാലെ പോലീസ് ജീപ്പിന്റെ അകമ്പടിയോടെ വിഐപി പരിവേഷത്തിലായിരുന്നു ശാലുവിനെ കൊണ്ടു പോയത്.അതേസമയം ശാലുമേനോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആഢംബര കാറില്‍ കൊണ്ടു പോയതിനെതിരെ ചൊല്ലി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്തെത്തി. ശാലുവിനെ കൊണ്ടു പോയത് ആഢംബര കാറിലാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. ബിജു രാധാകൃഷ്ണന്‍ കൊടുത്ത കാറിലാണ് ശാലു മേനോന്‍ തിരുവനന്തപുരത്തേക്ക് പോയതെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം.

സുപ്രീംകോടതി പോലും നിരോധിച്ച സണ്‍ഫിലിം ഒട്ടിച്ചതായിരുന്നു ശാലുവിന്റെ കാറെന്നത് മറ്റൊരു നിയമലംഘനം. ചങ്ങനാശേരിയില്‍ നിന്നും എംസി റോഡു വഴിയായിരുന്നു ശാലുവിനെയും കൊണ്ട് പോലീസ് തിരുവനന്തപുരത്തേക്ക് പോയത്. ഉച്ചയ്ക്ക് ശേഷമാണ് ചങ്ങനാശേരി സിഐ ശാലുവിനെ കസ്റ്റഡിയിലെടുത്തത്. സോളാര്‍ പ്ലാന്റിന്റെ പേരില്‍ 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിക് അലി നല്‍കിയ പരാതിയിയെ തുടര്‍ന്നാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തത്.