മന്ത്രിമാരുടെ ‘സരിത’വിളികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം

Posted on: July 5, 2013 3:09 pm | Last updated: July 5, 2013 at 4:48 pm

saritha s nairതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിതാ എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍ വിളി അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ജിക്കു, ജോപ്പന്‍ തുടങ്ങിയവരുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ച് നേരത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്നു. ഇതിന്റെ പരിധിയില്‍ മന്ത്രിമാരുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.