Connect with us

Palakkad

ശിരുവാണി നിറഞ്ഞൊഴുകുന്നു; ആദിവാസികള്‍ കുടിവെള്ളം തേടുന്നു

Published

|

Last Updated

അഗളി: ശിരുവാണിപ്പുഴ നിറഞ്ഞൊഴുകുമ്പോഴും അഗളിയില്‍ കുടിക്കാന്‍ ശുദ്ധജലമില്ല. ആറ് വാര്‍ഡുകളിലെ കുടുംബങ്ങള്‍ ഈ മഴയിലും ശുദ്ധജലത്തിന് അലയുകയാണ്. പാവപ്പെട്ട കുടുംബങ്ങളും ആദിവാസികളും വാടകക്കെടുത്ത വാഹനത്തിലാണ് വെള്ളം കൊണ്ടുവരുന്നത്. മൂന്നുദിവസമായി ശിരുവാണിയിലെയും അഗളിയിലെ തോട്ടിലെയും വെള്ളമാണ് കുടിക്കാനുള്‍പ്പെടെ ഉപയോഗിക്കുന്നത്.

ഈ വെള്ളമാകട്ടെ, മാലിന്യം നിറഞ്ഞതും. ഗൂളിക്കടവ് ടൗണിലെ മാലിന്യമത്രയും ഒഴുകിയെത്തുന്നത് ഈ തോട്ടിലാണ്. അഗളിയിലെ ആറ് വാര്‍ഡുകളിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്കായി കഴിഞ്ഞ ഭരണകാലത്താണ് കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നു. അഹാഡ്‌സിന്റെ എട്ടര കോടി രൂപ ഇതിനായി ചെലവഴിച്ചു. 19 കിലോമീറ്റര്‍ അകലെ തുമ്പപ്പാറയില്‍ നിന്ന് ശിരുവാണി പുഴയിലെ വെള്ളമാണ് ഇവിടെ എത്തുന്നത്. അഗളിയില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയും രണ്ട് ഫില്‍ട്ടര്‍ സംവിധാനവുമുണ്ട്. എന്നാല്‍, അഹാഡ്‌സിന്റെ നിയന്ത്രണത്തിലുള്ള പദ്ധതി ഏറ്റെടുക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല. ഈ പദ്ധതിക്ക്ഗുണഭോക്താക്കളില്‍ നിന്ന് വെള്ളത്തിന്റെ വില ഈടാക്കുന്നുണ്ട്. അഗളിയില്‍ ജലവിതരണം നടത്തിയിരുന്ന പമ്പ്ഹൗസ് അറ്റകുറ്റപ്പണി ചെയ്യാതെ തകര്‍ന്നുപോയി.
തുമ്പപ്പാറയില്‍ നിന്ന് വെള്ളം വന്നില്ലെങ്കില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടും. ഏറ്റെടുക്കാത്ത പദ്ധതിയുടെ പേരില്‍ പണം പിരിക്കുന്ന പഞ്ചായത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. രണ്ടുപുഴകളും നിരവധി തോടുകളുമെല്ലാം ഉള്ള അട്ടപ്പാടിയില്‍ വേനല്‍ക്കാലത്തും മഴക്കാലത്തുമെല്ലാം ജലക്ഷാമമാണ്. അട്ടപ്പാടിയിലെ 126 ജലനിധി പദ്ധതികളും പരാജയപ്പെട്ടു.

---- facebook comment plugin here -----

Latest