ഉന്നതവിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

Posted on: July 4, 2013 8:14 pm | Last updated: July 4, 2013 at 8:15 pm

edu1തിരുവനന്തപുരം: ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2013-14 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍മാര്‍ക്ക് കോഴ്‌സില്‍ പ്രവേശിച്ച് 60 ദിവസത്തിനകം നല്‍കണം.