അടിയേറ്റ് തല പകുതിയായി: 346 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

Posted on: July 4, 2013 5:09 pm | Last updated: July 4, 2013 at 5:09 pm

Antonio-Lopez-Chajലോസ് ആഞ്ചലസ്: ബാറില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയേറ്റ് തലയുടെ പകുതി നഷ്ടപ്പെട്ടയാള്‍ക്ക് 58 മില്യണ്‍ (ഏകദേശം 349,63,56000 ഇന്ത്യന്‍ രൂപ) യു എസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കാലിഫോര്‍ണിയയിലെ കോടതിയാണ് അന്റോണിയോ ലോപ്പസ് ചാജ് എന്ന 43കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. കാലിഫോര്‍ണിയയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന വലിയ നഷ്ടപരിഹാരതുകയാണ് ഇത്.

2010 ഏപ്രിലില്‍ ലോസ് ആഞ്ചലസിലെ ഒരു ബാറില്‍ വെച്ചാണ് അന്റോണിയോക്ക് അടിയേറ്റത്. ബാറിലെ വഴക്ക് തീര്‍ക്കാന്‍ ഇടപെട്ട അന്റോണിയോയുടെ തലയില്‍ വലിയ ദണ്ഡ് കൊണ്ട് പാറാവുകാരന്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് തലക്ക് ഗുരുരമായി പരുക്കേറ്റ അന്റോണിയോയുടെ തലയുടെ 25 ശതമാനം ഭാഗം നീക്കം ചെയ്യേണ്ടിവന്നു. ഇതോടെ സംസാര ശേഷിയും നഷ്ടപ്പെട്ടു.