ആറാം ക്ലാസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചു

Posted on: July 4, 2013 2:06 pm | Last updated: July 4, 2013 at 2:06 pm

Girl-dead-body-sexually-assaultedലാഹോര്‍: മറവ് ചെയ്ത ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രന്‍വാലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ആറാം ക്ലാസുകാരിയായ പെണ്‍കുട്ടി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ചൊവ്വാഴ്ച മൃതദേഹം മറവ് ചെയ്തു. അടുത്ത ദിവസം രാവിലെ ബന്ധുക്കള്‍ ഖബറിടം സന്ദര്‍ശിക്കാനായി എത്തിയപ്പോഴാണ് ക്രൂരകൃത്യം ശ്രദ്ധയില്‍പ്പെട്ടത്. കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത മൃതതേഹത്തെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിലും മുമ്പ് സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. നീക്രോഫീലിയ എന്ന മാനസിക രോഗമാണ് മൃതദേഹത്തെ പീഡിപ്പിക്കാന്‍ മനസ്സ് വരുന്നതിന് പിന്നിലെന്നാണ് ശാസ്ത്രലോകം പറയുന്നത്.