നിയമസഭാ സമ്മേളനം എട്ടിന് പുനരാരംഭിക്കും

Posted on: July 4, 2013 6:06 am | Last updated: July 4, 2013 at 12:07 am

niyamasabha_3_3തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം എട്ടിന് പുനരാരംഭിക്കാന്‍ കാര്യോപദേശക സമിതിയില്‍ തീരുമാനം. 18 വരെ സമ്മേളനം ചേരാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ചുള്ള സമ്മേളന നടപടിക്രമങ്ങളാണു കാര്യോപദേശകസമിതി ചര്‍ച്ച ചെയ്തത്. ധനവിനിയോഗ ബില്ലും 2013ലെ ധനകാര്യബില്ലും എട്ടിന് ചര്‍ച്ചക്കെടുക്കും. നിയമനിര്‍മാണമടക്കമുള്ള സുപ്രധാനകാര്യങ്ങള്‍ എട്ടിന് പുനരാംഭിക്കുന്ന നിയമസഭാ സമ്മേളനം പരിഗണിക്കേണ്ടതുണ്ട്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 24നാണ് സമ്മേളനം വെട്ടിച്ചുരുക്കി നിര്‍ത്തിവെച്ചത്.