Kerala
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ വീണ്ടും സി ബി ഐ റെയ്ഡ്
 
		
      																					
              
              
            മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും സേവാ കേന്ദ്രത്തിലും വീണ്ടും സി ബി ഐ റെയ്ഡ്. രാവിലെ പത്തിന് ആരംഭിച്ച റെയ്ഡ് വൈകീട്ട് മൂന്ന് മണി വരെ തുടര്‍ന്നു. സംഘം രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. പാസ്‌പോര്‍ട്ട് ഓഫീസറെയും ചോദ്യം ചെയ്യും.
രേഖകളില്ലാതെ പണം കൈപ്പറ്റി പാസ്‌പോര്‍ട്ട് അനുവദിക്കുക, ഇടനിലക്കാരുടെ അനധികൃത ഇടപെടല്‍ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നേരത്തെ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ വീടുള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്്ഡ് നടത്തിയിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

