പുകവലി നിര്‍ത്താന്‍ തുര്‍ക്കിക്കാരന്‍ തല കൂട്ടിലടച്ചു

Posted on: July 3, 2013 8:11 pm | Last updated: July 3, 2013 at 8:37 pm

no-smokin-with-cageമനുഷ്യനെ വല്ലാതെ അടിമപ്പെടുത്തുന്ന ഒരു ദുശ്ശീലമാണ് പുകവലി. പുകവലിച്ചു തുടങ്ങിയാല്‍ പിന്നെ അത് നിര്‍ത്തുക ക്ഷിപ്രസാധ്യം. എന്നാല്‍ ഒരു തുര്‍ക്കിക്കാരന്‍ അതിനൊരു വഴി കണ്ടെത്തിയിരിക്കുന്നു. സംഗതി സിംപിളാണ്. തല കൂട്ടിലിട്ട് അടയ്ക്കുക! എന്നിട്ട് താക്കോല്‍ ഭാര്യയേയും മക്കളേയും ഏല്‍പ്പിക്കുക. അപ്പോള്‍ പിന്നെ വലിക്കണമെന്ന് തോന്നിയാലും രക്ഷയില്ലല്ലോ. തുര്‍ക്കി പത്രമായ ഹുര്‍റിയത്താണ് രസകരമായ ഈ വാര്‍ത്ത പുറത്തുവിട്ടത്.

no-smokin-with-cage 1തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കത്തെയ്ഹയില്‍ താമസിക്കുന്ന ഇബ്രാഹീം എന്ന 42 വയസ്സുകാരനാണ് കാല്‍ നൂറ്റാണ്ടിലേറെ നീണ്ട തന്റെ അതിരുവിട്ട പുകവലിക്ക് താഴിടാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയത്. ഹെല്‍മറ്റിന്റെ ആകൃതിയിലുള്ള ഒരു കൂട് ഇതിനായി ഇയാള്‍ നിര്‍മിച്ചു. ഇത് തലയിലിട്ട ശേഷം ലോക്ക് ചെയ്യും. കൂടിന്റെ രണ്ട് താക്കോലുകളില്‍ ഒന്ന് ഭാര്യയേയും മറ്റൊന്ന് മകനേയും ഏല്‍പ്പിക്കും. പുറത്തിറങ്ങുമ്പോള്‍ പുകവലിക്കണമെന്ന് തോന്നിയാല്‍ കൂട് തുറന്ന് പുകവലിക്കാതിരിക്കാനാണ് താക്കോലുകള്‍ ഭദ്രമായ കരങ്ങളില്‍ സൂക്ഷിക്കുന്നത്. ഇതിന് പുറമെ കൈ കൊണ്ട് വല്ല അബദ്ധവും കാണിക്കാതിരിക്കാന്‍ അതിന് പ്ലാസ്റ്ററുമിട്ടു. എങ്ങിനെയുണ്ട് തുര്‍ക്കി ബുദ്ധി? സംഗതി എന്തായാലും വിജയിച്ചുവെന്നാണ് ഇബ്‌റാഹീം പറയുന്നത്. ഹെല്‍മറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. ഇതുവരെ പുകവലിച്ചിട്ടില്ലെന്ന് ഇയാള്‍ പറയുന്നു.

no-smokin-with-cage 326 വര്‍ഷമായി ഇബ്‌റാഹീമിന് പുകവലി ശീലമാണ്. ദിനേന രണ്ട് പാക്കറ്റുകളാണ് ഇയാള്‍ കാലിയാക്കാറത്രെ. കടുത്ത പുകവലി മൂലം ശ്വാസകോശത്തിന് ക്യാന്‍സര്‍ വന്നാണ് ഇബ്‌റാഹീമിന്റെ പിതാവ് മരിച്ചത്. തല കൂട്ടിലാക്കിയതോടെ ഭക്ഷണം കഴിക്കാനും ഇപ്പോള്‍ ഭാര്യയുടെയും മക്കളുടെയും സഹായം വേണം.

no-smokin-with-cage 4