സംസ്ഥാനത്ത് ഈ മാസം 10 മുതല്‍ ബസ് പണിമുടക്ക്

Posted on: July 3, 2013 12:30 pm | Last updated: July 3, 2013 at 1:28 pm

bus standകൊച്ചി: ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 10ന് പണി മുടക്കും. സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വില്‍പന നികുതി ഒഴിവാക്കണം എന്നാണ് പ്രധാന ആവശ്യം. മിനിമം ചാര്‍ജ് എട്ട് ആക്കണമെന്നതും വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്നതും മറ്റ് ആവശ്യങ്ങളാണ്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.