വെള്ളപ്പൊക്ക ദുരിതാശ്വാസം: 1.76 കോടിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അനുമതി

Posted on: July 3, 2013 1:11 pm | Last updated: July 3, 2013 at 1:11 pm

അരീക്കോട്: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 1.76 കോടിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. 2012-13 ലെ കാലവര്‍ഷക്കെടുതി മൂലം ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് ഡിസാറ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.
പരപ്പനങ്ങാടി പുത്തരിക്കല്‍തിരുത്തി-അങ്കണ്‍വാടി റോഡ്, കോലോംതൊടി റോഡ്, കോട്ടത്തറ റോഡ്, തിരൂരങ്ങാടി എന്‍കെ റോഡ് പുനരുദ്ധാരണം, ഏര്‍വാടി റോഡ് പുനരുദ്ധാരണം, കൊടശ്ശേരി റോഡ്, നന്നമ്പ്ര നമ്പ്രപള്ളി പുഞ്ചപ്പാടം റോഡ്, കാളംതിരുത്തി ബണ്ട് ചാരടിത്താഴം റോഡ്, പുത്തൂര്‍താഴം-കൂനംമണ്ട് സ്റ്റേഡിയം റോഡ്, തെന്നല തിരുത്തി കോറ്റലാന്റ് റോഡ്, കാളിക്കടവ്-പെരുമ്പുഴ റോഡ്,പെരുമണ്ണക്ലാരി എ എം എല്‍ പി സ്‌കൂള്‍ മുള്ളന്‍കട റോഡ്, കേലംകുളം-കരിങ്കപ്പാറ റോഡ്, എടരിക്കോട് പോക്കരുട്ടി ഹാജി ചോലക്കുണ്ട് റോഡ് എന്നിവക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു.
കഴുങ്ങില്‍ ഇടവഴി പാത്ത്‌വേ, വാഴക്കാട് പുളിയംകാവ്-മഠത്തില്‍ റോഡ്, ചീക്കോട് കരിമ്പില്‍-കല്ലുക്വാറി റോഡ്, മുതുവല്ലൂര്‍ : പള്ളിയാളി-കുന്നത്ത് പറമ്പ് നടപ്പാത, പുളിക്കല്‍ വെട്ടുകാട്-ചെറുമിറ്റം റോഡില്‍ തകര്‍ന്ന ഓവുപാലം, വാഴയൂര്‍ ഫറോപ്ലൈ-താന്നിക്കാട്ട്പാലം-എടക്കാട്ട് താഴം റോഡ്, ചെറുകാവ് വെരിഞ്ചീരിമ്മല്‍-വടക്കേചാലില്‍ റോഡ്, നെടിയിരുപ്പ് വടക്കിയില്‍-കാര്യപുറത്ത് റോഡ്, കൊണ്ടോട്ടി ചെന്മലപ്പറമ്പ് ഐപിപി സെന്റര്‍-ആലക്കാപറമ്പ് എന്നീ പ്രവര്‍ത്തികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു. എടവണ്ണ അമ്പലപറമ്പ്-പള്ളിപ്പടി റോഡ് നാല് ലക്ഷം, പാലപ്പറ്റ-കാക്കഞ്ചേരിക്കുന്ന് പാത്ത്‌വേ നാല് ലക്ഷം. ചാലിയാര്‍ പണപ്പൊയില്‍-നരിപ്പറമ്പ് റോഡ് മൂന്ന് ലക്ഷം, ഓട്ടുപൊയില്‍-വെള്ളേകാവ് റോഡ് മൂന്ന് ലക്ഷം, പണപ്പൊയില്‍-കൊമ്പന്‍കല്ല് റോഡ് അഞ്ച് ലക്ഷം, മുട്ടിയേല്‍ചോല റോഡ് നാല് ലക്ഷം, പൈങ്ങാക്കോട്-കുറവമ്പുഴ റോഡ് മൂന്ന് ലക്ഷം രൂപ വീതം അനുവദിച്ചു.
കുഴിമണ്ണ അരുപാടം-കങ്കാടി റോഡ് അഞ്ച് ലക്ഷം. കാവനൂര്‍ വടക്കുംമല-കള്ളാടിക്കുണ്ട്-ചെന്നലാംകുണ്ട്-എളയൂര്‍ ഗവ. ഹൈസ്‌കൂള്‍ റോഡ് മൂന്ന് ലക്ഷം. അരീക്കോട് മൊടാടിക്കുണ്ട്-മദര്‍ ഹോസ്പിറ്റര്‍ റോഡ് മൂന്ന് ലക്ഷം. പറപ്പൂര്‍ കൈലാട്ടില്‍മല-കണ്ണിപറമ്പന്‍പടി റോഡ് പുനരുദ്ധാരണം നാല് ലക്ഷം ആട്ടീരി സിറ്റി-കാച്ചാടിപ്പാറ പാത്ത്‌വേ അഞ്ച് ലക്ഷം. മഞ്ചേരി കീരന്‍ഭായി-പന്തപ്പാടന്‍ അബ്ദുള്ള ഹാജി റോഡ് അഞ്ച് ലക്ഷം). മമ്പാട് കളംകുന്ന്-പനയംകുന്ന് റോഡ് മൂന്ന് ലക്ഷം). ഊര്‍ങ്ങാട്ടിരി വെള്ളാരംകുന്ന്-പാലത്തുപാറ റോഡ് മൂന്ന് ലക്ഷം, വെറ്റിലപ്പാറ-കവുങ്ങുംചോല-ഓയിലുംപാറ റോഡ് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.