ശിലാസ്ഥാപനം നിര്‍വഹിച്ചു

Posted on: July 3, 2013 1:05 pm | Last updated: July 3, 2013 at 1:05 pm

കൊടുവള്ളി: പുല്‍പ്പറമ്പ് മുക്ക് അല്‍ ഖമര്‍ ഹിഫഌല്‍ ഖുര്‍ആന്‍ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സി എം യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു.
പി ടി എ റഹീം എം എല്‍ എ, സി കെ മുഹമ്മദ് മുസ്‌ലിയാര്‍, എ കെ സി മുഹമ്മദ് ഫൈസി, പി പി മുഹമ്മദ് മുസ്‌ലിയാര്‍, ടി കെ സി മജീദ്, സി കെ അബ്ദുര്‍റഹ്മാന്‍, പി കെ ജാഫര്‍ സ്വാദിഖ്, മുഹമ്മദ് ഹാജി പാടിപറ്റ ചാലില്‍, എന്‍ജിനീയര്‍ മജീദ് പങ്കെടുത്തു.