Connect with us

Kerala

തിരുവഞ്ചൂര്‍-സരിതാ നായര്‍ ഫോണ്‍വിളി പ്രത്യേകം അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംസാരിച്ചത് പ്രത്യേകം അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് സരിതാ നായരെ വീണ്ടും ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചേദ്യം ചെയ്യുക.

കഴിഞ്ഞ ദിവസമാണ് സരിതാ നായരുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നാലു തവണ ഫോണ്‍ വിളിച്ചു എന്ന് തെളിഞ്ഞത്.

താന്‍ ഒരു പൊതുപ്രവര്‍ത്തകനാണെന്നും തന്റെ ഫോണിലേക്ക് വന്ന കാള്‍ സരിതയുടേതാണോ എന്ന് അറിയില്ല എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു.

Latest