Connect with us

International

ശക്തമായ ഭൂകമ്പം: ഇന്തോനേഷ്യയില്‍ 22 മരണം

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 22 പേര്‍ മരിച്ചു. 210 പേര്‍ക്ക് പരുക്കേറ്റതായും ദുരന്ത നിവാരണസേന അറിയിച്ചു. ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി. 15 സെക്കന്റോളം ഭൂകമ്പം നീണ്ടുനിന്നതായും സ്ഥലവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.