എം ഇ എസ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: July 2, 2013 7:30 pm | Last updated: July 2, 2013 at 8:03 pm

അബുദാബി: അല്‍ ഐന്‍ എംഇഎസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി ആദരിച്ചു. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എംഇഎസ് യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് സി പി ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. എംഇഎസ് ഓവര്‍സീസ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഇബ്രാഹിം, അര്‍ശദ് ഷെരീഫ്, ഡോ. സുധാകരന്‍, ജനക് കുമാര്‍ ഭട്ട്, എ എം സി ജലീല്‍, കെ കെ നാസര്‍, കരീം വെങ്കിടങ്, ഐ ആര്‍ മൊയ്തീന്‍, ബെറ്റി സ്റ്റീഫന്‍, റാണി ജോര്‍ജ്, പ്രഫ. അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.