എഡ്വേര്‍ഡ് സ്‌നോഡന് ഇന്ത്യ അഭയം നല്‍കില്ല

Posted on: July 2, 2013 4:17 pm | Last updated: July 2, 2013 at 4:17 pm

everd snodenന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യയുടേത് നിന്നുള്‍പ്പെടെ ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയ വിവരം ലോകത്തോട് വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കില്ലെന്ന് ഇന്ത്യ. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി വഴി സ്‌നോഡന്‍ അഭയം നല്‍കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ഇന്ത്യ തള്ളുകയായിരുന്നു.

ഇന്ത്യയടക്കം 19 രാജ്യങ്ങളെ സ്‌നോഡന്‍ അഭയത്തിനായി സമീപിച്ചിട്ടുണ്ടെന്ന് വിക്കിലീക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിക്കിലീക്‌സിന്റെ നിയമ ഉപദേശകനാണ് സ്‌നോഡന് അഭയം ലഭിക്കാന്‍ അപേക്ഷ നല്‍കിയിരുന്നത്.