Connect with us

Gulf

ലുലു റീജന്‍സി പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

lulu regency press meet (5)

ലുലു റീജന്‍സി ഉദ്ഘാടത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ലുലു റയ്യാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ്
മിഹ്‌റാന്‍ സംസാരിക്കുന്നു. ജനറല്‍ മാനേജര്‍ അമീറുദ്ധീന്‍, ലുലു റയ്യാന്‍ ജനറല്‍ മാനേജര്‍ ഇജാസ് അലി എം. എ, പര്‍ച്ചേസ് മാനേജര്‍ സുബൈര്‍ ഖാദര്‍, ജോതന്‍ പെയിന്റ്‌സ് സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് രവീന്ദ്ര കുര്‍ഹാഡെ എന്നിവര്‍ സമീപം

ദോഹ. ജോതന്‍ പെയിന്റ്‌സിന്റെ ഖത്തറിലെ ആദ്യത്തെ ഇന്‍സ്പിറേഷന്‍ സെന്ററായ ലുലു റീജന്‍സി പ്രവര്‍ത്തനം തുടങ്ങി. ഇന്റീരിയര്‍ ഡിസൈന്‍ രംഗത്തും വീടുകളുടേയും ഓഫീസുകളുടേയും പെയിന്റിംഗ് മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സവിശേഷമായ ഈ സംരംഭം ലുലു റയ്യാന്‍ ഗ്രൂപ്പിന്റേയും റീജന്‍സി ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണ്. ജോതന്‍ വൈസ് പ്രസിഡന്റ് പീഡര്‍ ബോഹ് ലിന്‍ സംരംഭം ഉദ്ഘാടനം ചെയ്തു.

പുതിയ തലമുറയുടെ സങ്കല്‍പങ്ങളും ആഗ്രഹങ്ങളും പരിഗണിച്ചാണ് ലുലു റീജന്‍സി സംവിധാനിച്ചിരിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് ഓരോ റൂമുകള്‍ക്കും അനുയോജ്യമായ നിറക്കൂട്ടുകള്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ടൈാകുമെന്നും ഉദ്ഘാടത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ലുലു റയ്യാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് മിഹ് റാന്‍ പറഞ്ഞു.
ബില്‍ഡിംഗ് മെറ്റീരിയല്‍സ് വിപണന രംഗത്ത് കഴിഞ്ഞ പതുമൂന്ന്് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ലുലു റയ്യാന്‍ ഗ്രൂപ്പിന് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി എട്ടോളം ഔട്ട്‌ലെറ്റുകളുണ്ട്.
ഖത്തറിലെ യുവ തലമുറയുടെ എല്ലാ താല്‍പര്യങ്ങളും പരിഗണിച്ചാണ് ലുലു റീജന്‍സി ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജനറല്‍ മാനേജര്‍ അമീറുദ്ധീന്‍ പറഞ്ഞു. ലുലു റയ്യാന്‍ ജനറല്‍ മാനേജര്‍ ഇജാസ് അലി, പര്‍ച്ചേസ് മാനേജര്‍ സുബൈര്‍ ഖാലിദ്, ജോതന്‍ പെയിന്റ്‌സ് പ്രതിനിധി രവീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.