ഫോര്‍ഡിന്റെ പുതിയ എസ് യു വി, ഇക്കോസ്‌പോര്‍ട്ട് വിപണിയില്‍

Posted on: June 26, 2013 4:24 pm | Last updated: June 26, 2013 at 5:39 pm
SHARE

2013-Ford-Ecosport-Crossover-9ന്യൂഡല്‍ഹി: ലോകോത്തര കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ പുതിയ എസ് യു വി – ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ വിപണിയിലിറങ്ങി. മൂന്ന് എന്‍ജിന്‍ കപ്പാസിറ്റികളില്‍ ലഭ്യമാകുന്ന ഇക്കോസ്‌പോര്‍ട്ടിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒന്ന്,1.5 ലിറ്ററുകളില്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ കപ്പാസിറ്റിയില്‍ ഡീസല്‍ എന്‍ജിനും ലഭിക്കും. പെട്രോള്‍ ബേസിക് മോഡലിന് ഡല്‍ഹിയില്‍ 5.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ വേരിയന്റിന് 6.69 ലക്ഷം രൂപ വരും.

ford-ecosport-dashboard_640x480

ഓട്ടോമാറ്റിക്, മാന്വല്‍ ട്രാന്‍സ്മിഷന്‍ മോഡലുകളും വിപണിയിലെത്തുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഓട്ടോമാറ്റിക് മോഡല്‍ പെട്രോള്‍ വേരിയന്റിന് 8.45 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

ford-ecosport-tailgate-open_-2_640x480

സവിശേഷതകള്‍:

മൈക്രോസോഫ്റ്റ് വികസിപ്പിച്ച് നല്‍കിയ വാഹന നിയന്ത്രണത്തിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സ്വീകരിക്കാനും കഴിയുന്ന ഓട്ടോമാറ്റിക് സിങ്ക് സൗണ്ട് സിസ്റ്റമാണ് ഇക്കോസ്‌പോര്‍ട്ടിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. ഫോര്‍ഡ് വികസിപ്പിച്ച 1 ലിറ്റല്‍ ഇക്കോ ബൂസ്റ്റ് ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത് ഇക്കോസ്‌പോര്‍ട്ടിലൂടെയാണ് എന്നതും പ്രത്യേകത തന്നെ.

ആംബിയന്റ് എന്നറിയപ്പെടുന്ന ബേസ് മോഡലില്‍ തന്നെ നിരവധി സവിശേഷതകള്‍ ലഭ്യമാണ്. ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, ഓക്‌സ് ഇന്‍, ബ്ലൂടൂത്ത് സൗകര്യങ്ങളോട് കൂടിയ മ്യൂസിക് സിസ്റ്റം, ഇലക്ട്രിക് വിംഗ് മിറര്‍, റിമോട്ട് ലോക്കിംഗ്, മള്‍ട്ടി ഫംഗ്ഷന്‍ ഡിസ്‌പ്ലേ, 15 ഇഞ്ച് കനമുള്ള വീല്‍, മുന്‍ വശത്തെ ഡോറുകള്‍ക്ക് പവര്‍വിന്‍ഡോ എന്നിവയാണ് ബേസ്‌മോഡലിന്റെ പ്രത്യേകതകള്‍.

ട്രന്റ് എന്നാണ് ഇതിന്റെ തൊട്ടടുത്ത മോഡല്‍ അറിയപ്പെടുന്നത്. ആംബിയന്റിന്റെ എല്ലാ സവിശേഷതകളും ഈ മോഡലിലുണ്ട്. ഇതിന് പുറമെ ആന്റി ലോക്ക് ബ്രേക്ക്, മുന്‍വശത്തും പിന്‍വശത്തും പവര്‍ വിന്‍ഡോ, സിറ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഡ്രൈവറുടെ സീറ്റിന്റെ ഉയരം കൂട്ടാനുള്ള സൗകര്യം എന്നീ പ്രത്യേകതകളും ഈ മോഡലിന് ലഭ്യമാണ്.

തൊട്ടടുത്ത ടൈറ്റാനിയം മോഡലില്‍ ലെതര്‍ റാപ്പിഡ് സ്റ്റിയറിംഗ് വീല്‍, 16 ഇഞ്ച് അലോയ് വീല്‍, കാലാവസ്ഥാ നിയന്ത്രണം, കൂള്‍ഡ് ഗ്‌ളോബോക്‌സ്, റൂഫ് റെയില്‍, മുന്‍വശത്തെ ഫോഗ് ലാംപ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഇരട്ട എയര്‍ ബേഗുകള്‍ എന്നിവയാണ് ഈ മോഡലില്‍ അധികമായുള്ള സവിശേഷതകള്‍.

ടൈറ്റാനിയം ഓപ്ഷണല്‍ എന്ന അടുത്ത മോഡലില്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ലെതര്‍ സീറ്റ്, കീലെസ് എന്‍ട്രി, സൈഡ് കര്‍ട്ടണ്‍ എയര്‍ബേഗ് തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്.