പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച്

Posted on: June 21, 2013 8:02 am | Last updated: June 21, 2013 at 8:02 am
SHARE

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫിസര്‍ കെ അബ്ദുര്‍റശീദിനെ പ്രോസിക്യൂട്ട് ചെയ്യുക, പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഫ്രൈസര്‍ഹാള്‍ പരിസരത്തുനിന്നു ആരംഭിച്ച മാര്‍ച്ച് പാസ്‌പോര്‍ട്ട് ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു. സി പി എം ജില്ലാ കമ്മിറ്റിയംഗം വി പി അനില്‍ ഉദ്ഘാടനം ചെയ്തു. പാസ്‌പോര്‍ട്ട് ഓഫിസിനെ മുസ്‌ലീം ലീഗിന്റെ ഓഫീസാക്കാനാണ് പാസ്‌പോര്‍ട്ട് ഓഫിസര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യോഗ്യതയില്ലാത്തയാളെയാണ് പാസ്‌പോര്‍ട്ട് ഓഫിസറാക്കിയതെന്നും ഓഫിസിലെ അഴിമതി വിഹിതം ലീഗ് ജില്ലാകമ്മിറ്റി ഓഫിസിലേക്ക് മുറപോലെയെത്തുന്നണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാപ്രസിഡന്റ് എം ബി ഫൈസല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല നവാസ്, സംസ്ഥാനകമ്മിറ്റിയംഗം എസ് ഗിരീഷ്, സോഫിയ, ഷരീഫ്, ചാര്‍ളി പങ്കെടുത്തു.