70 പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചു

Posted on: June 20, 2013 9:13 pm | Last updated: June 20, 2013 at 9:13 pm
SHARE

ദുബൈ: ദാറുല്‍ ബിര്‍ സൊസൈറ്റി മുഖേന കഴിഞ്ഞ മെയ് മാസത്തില്‍ 70 പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചതായി സൊസൈറ്റി ഡയറക്ടര്‍ റാശിദ് അല്‍ ജുനൈബി അറിയിച്ചു. ഫിലിപ്പൈന്‍സ്, ചൈന, റഷ്യ, ഇന്ത്യ, ശ്രീലങ്ക, സ്‌പെയിന്‍, ആസ്‌ത്രേലിയ, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, എത്യോപ്യ, നൈജീരിയ, ലബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി ഇസ്‌ലാം സ്വീകരിച്ചത്.
ഈ വര്‍ഷം സൊസൈറ്റി മുഖേന ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണം 1,100ല്‍ അധികമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ റമസാനില്‍ ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഈ വര്‍ഷവും അത് പ്രതീക്ഷിക്കുന്നു.
ദുബൈ മതകാര്യ വകുപ്പുമായി സഹകരിച്ച് ഇത്തരക്കാര്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പുതു മുസ്‌ലിംകളെ പ്രത്യേകമായി ആദരിക്കുന്ന ചടങ്ങുകള്‍ നടത്താറുണ്ടെന്നും സൊസൈറ്റി ഡയറക്ടര്‍ റാശിദ് അല്‍ ജുനൈബി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here