കടല്‍ക്ഷോഭം; ആലുങ്ങല്‍ ബീച്ച് കാന്തപുരം സന്ദര്‍ശിച്ചു

Posted on: June 19, 2013 1:30 am | Last updated: June 19, 2013 at 1:35 am
SHARE

പരപ്പനങ്ങാടി: കടലാക്രമണത്തില്‍ 17 വീടുകള്‍ തകരുകയും നിരവധി വീടുകള്‍ക്ക് അക്രമണ ഭീഷണി നേരിടുകയും ചെയ്യുന്ന പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് പ്രദേശം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍സന്ദര്‍ശിച്ചു.
അക്രമ ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളെ ആശ്വസിപ്പിച്ച് പ്രത്യേക പ്രാര്‍ഥന നടത്തി. കെ കെ അഹ്മദ്് മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, നാസര്‍ ഹാജി ഓമച്ചപ്പുഴ കാന്തപുരത്തെ അനുഗമിച്ചു.