ചെമ്മാണിയോട് പാലം; പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങും: മന്ത്രി

Posted on: June 18, 2013 6:00 am | Last updated: June 18, 2013 at 2:08 am
SHARE

ALIമേലാറ്റൂര്‍: ചെമ്മാണിയോട് പാലത്തിന്റെ പ്രവര്‍ത്തികള്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് നഗരകാര്യ-ന്യൂനപക്ഷ വികസന ക്ഷേമന്ത്രി എം അലി. പെരിന്തല്‍മണ്ണ താലൂക്കാശുപത്രിജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുമെന്നും മേലാറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫുകളെ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പെരിന്തല്‍മണ്ണ നിയോജകമണ്ഡലംതല ഡ്രൈ ഡേ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ഹാജി അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ഡി എം ഒ ഡോ.ദേവകി വിശദീകരണം നടത്തി. വി സാറാമ്മ, സി ടി ഷീജമോള്‍, എച്ച് അജിത് പ്രസാദ്, കെ പി ഉമ്മര്‍, കെ ഉണ്ണികൃഷ്ണന്‍, ബി മുസമ്മില്‍ ഖാന്‍, പി കെ അബ്ദുല്‍ഹമീദ്, ഡോ.മൊയ്തീന്‍കോയ പ്രസംഗിച്ചു.