ഗോകുല്‍ദാസ് കോട്ടയില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 11:47 pm
SHARE

മേപ്പാടി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ഗോകുല്‍ദാസ് കോട്ടയില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ടി ഹംസ പേര് നിര്‍ദേശിച്ചു, യൂ അഹമ്മദ്കുട്ടി പിന്താങ്ങി. ഓഫീസില്‍ നടന്ന അനുമോദന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു.
മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാന്‍ പി കെ ഗോപാലന്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ കെ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് നസീര്‍ ആലക്കല്‍, പി എം പ്രസന്നസേനന്‍, പി കെ അനില്‍കുമാര്‍, ടി ഹംസ, ഷംസുദ്ധീന്‍ അരപ്പറ്റ, ആന്‍സി ബേബി, പി ലുക്കുമാന്‍, രാധാ രാമസ്വാമി, എ രാംകുമാര്‍, സി സഹദേവന്‍,ഷീബ ഭരതന്‍,ലീല ഏലിയാസ്, യു അഹമ്മദ്കുട്ടി, സെക്രട്ടറി ഷംസുദ്ദീന്‍,റിട്ടേണിംഗ് ഓഫീസര്‍ ദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ പൊതുവായ വികസനത്തിന് എല്ലാവരുടേയും സഹകരണവും വൈസ് പ്രസിഡന്റ് ഗോകുല്‍ദാസ് കോട്ടയില്‍ പറഞ്ഞു.