പാറ്റ്‌ന: ബി ജെ പിയില്‍ അഡ്വാനി വാജ്‌പെയ് യുഗം അവസാനിച്ചെന്നും പുതു തലമുറ നേതാക്കളുമായി ഒത്തുപോവാനാവില്ലെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. മുതിര്‍ന്ന നേതാക്കളുമായി കൂറില്ലാത്തവരാണ് പുതുതലമുറയിലെ നേതാക്കള്‍. തങ്ങളുടെ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബി ജെ പി കേന്ദ്ര നേതൃത്വം അവഗണിക്കുകയായിരുന്നെന്നും നിതീഷ് പറഞ്ഞു.
പാറ്റനയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ്. ഇന്നലെയാണ് ജെ ഡി യു 17 വര്‍ഷക്കാലത്തെ ബി ജെ പി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.