നാവിക ആസ്ഥാനത്തെ പീഡനം; പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Posted on: June 10, 2013 4:35 pm | Last updated: June 10, 2013 at 4:35 pm
SHARE

കൊച്ചി: നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നാവിക ആസ്ഥാനത്തെ കൂട്ടബലാത്സംഗക്കേസ് ഗാര്‍ഹിക പീഡനമാക്കി പോലീസ് ഒതുക്കുകയായിരുന്നുവെന്നും ഇത് കേരള പോലീസിന് നാണക്കേടാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

പീഡനക്കേസില്‍ ആരോപണ വിധേയനായ ലഫ്. രവി കിരണിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. ലൈംഗികമായി പീഡിപ്പിക്കുന്നിവെന്ന പരാതിയുമായി രവി കിരണിന്റെ ഭാര്യയാണ് രംഗത്തുവന്നത്. പിന്നീട് ഇവരുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.