നിയമസഭാ സമ്മേളനം തുടങ്ങി

Posted on: June 10, 2013 9:37 am | Last updated: June 10, 2013 at 9:38 am
SHARE

Niyamasabha

തിരുവനന്തപുരം: സര്‍ക്കാറും ഭരണ മുന്നണിയും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം തുടങ്ങി. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തലാണ് ഇന്ന് രാവിലെ ബഹളത്തിന് കാരണമായത്. ഫോണ്‍ ചോര്‍ത്തി രാഷ്ട്രീയ എതിരാളികളെ നേരിടാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ തിരുവനന്തപുരത്ത് ഒരു വീട് വാടകക്കെടുത്തിട്ടുണ്ടെന്നും അത്യാധുനികമായ ഒരു യന്ത്രം ഉപയോഗിച്ച് ഒരേസമയം 1000 പേരുടെ ഫോണ്‍ ചോര്‍ത്താന്‍ കഴിയുമെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ രമേശ് ചെന്നിത്തല അടക്കം ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അത് സര്‍ക്കാറിന്റെ നയമല്ലെന്നും ആഭ്യന്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.