പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Posted on: June 8, 2013 12:23 am | Last updated: June 8, 2013 at 12:23 am

മാനന്തവാടി: അഞ്ചാംപീടിക യൂനിറ്റ് എസ് എസ് എഫ്, എസ് വൈ എസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഇ കെ ഉസ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു.
എ കെ അബ്ദുല്ല സഅദി, കെ ഉസ്മാന്‍ സഖാഫി, റാഷിദ് എന്‍, കെ കെ മജീദ്, കെ ഷമ്മാസ് സംസാരിച്ചു.