ഒത്തുകളി: ശ്രീശാന്തടക്കമുള്ളവര്‍ക്കെതിരെ മക്കോക്ക നിയമം ചുമത്തി

Posted on: June 4, 2013 1:16 pm | Last updated: June 4, 2013 at 1:21 pm
SHARE

Sree-latest-247

മുംബൈ: ഒത്തുകളിയില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റ് (മക്കോക്ക)ചുമത്തി. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള മഹാരാഷ്ട്രയിലെ നിയമമാണ് ഇത്. അധോലോക ബന്ധം ഉണ്ട് എന്നതുകൊണ്ടാണ് ഈ വകുപ്പ് ചുമത്തിയത്. ഇത് ചുമത്തിയാല്‍ ജാമ്യം ലഭിക്കില്ല. ഇതോടെ ഇവരുടെ വിചാരണ ഇനി പ്രത്യേക കോടതിയില്‍ ആയിരിക്കും നടക്കുക.