എസ് വൈ എസ് സാന്ത്വനം പദ്ധതി: വീട് വെക്കുന്നതിന് ഭൂമി നല്‍കി

Posted on: June 2, 2013 9:12 am | Last updated: June 2, 2013 at 9:12 am
SHARE

കാളികാവ്: എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന സാന്ത്വനം പരിപാടിയുടെ ഭാഗമായി വീട് വെക്കുന്നതിനുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരം നല്‍കി. സമൂഹത്തിലെ നിര്‍ധനരായവരെ സഹായിക്കുന്നതിന് വേണ്ടി എസ് വൈ എസ് നടപ്പാക്കുന്ന സാന്ത്വനം പരിപാടിയുടെ ഭാഗമായി തണ്ടുകോട് യൂനിറ്റ് കമ്മിറ്റിയാണ് സ്ഥലം നല്‍കിയത്.
മമ്പാട്ടുമൂല കാഞ്ഞിരപ്പൊയിലില്‍ നടന്ന പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ തായാട്ടുപീടിക ഷൗഖത്തിനും കുടുംബത്തിനുമാണ് ആധാരം നല്‍കിയത്. കൂറ്റംപാറ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബ്ദുല്ല സഖാഫി തണ്ടുകോട്, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദല്‍ ഹമീദ്, വാര്‍ഡ് അംഗം മുപ്രഷറഫുദ്ദീന്‍, തണ്ടുകോട് എസ് വൈ സെ് യൂനിറ്റ് പ്രസിഡന്റ് ഉസ്മാന്‍ കുന്നത് സംബന്ധിച്ചു.