Connect with us

National

ഭക്ഷ്യ സുരക്ഷാബില്‍ പാസാക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു.വെള്ളിയാഴ്ച്ചയാണ് യോഗം വിളിച്ചുചേര്‍ക്കുക. അതിനു മുന്നോടിയായി മറ്റന്നാള്‍ യുപിഎ യോഗം ചേരുന്നുണ്ട്.

ബില്ല് പാസാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനും ആലോചനയുണ്ട്. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ പാര്‍ലമെന്റ് സമ്മേളനം വിളിക്കാനാണ് സാധ്യത. പാര്‍ട്ടികളുമായി സമന്വയമുണ്ടാക്കാന്‍ കേന്ദ്രമന്ത്രി കമല്‍നാഥിനെ ചുമതലപ്പെടുത്തി.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് സഭ സ്തംഭിച്ചതിനാല്‍ ഭക്ഷ്യസുരക്ഷാ ബില്ല് പാസാക്കാനായിരുന്നില്ല. പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ജനപ്രിയ നിര്‍ദ്ദേശങ്ങളുള്ള ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കാനുള്ള നീക്കം.